റഷ്യയ്ക്കെതിരെ 700 ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്കയും യൂറോപ്യൻ യൂണിയനും


അലക്സി നവൽനിയുടെ ദുരൂഹ മരണം, യുക്രെയ്ൻ യുദ്ധത്തിന്‍റെ രണ്ടാം വാർഷികം എന്നിവയുമായി ബന്ധപ്പെട്ട് അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യക്കെതിരേ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. അമേരിക്ക അഞ്ഞൂറും യൂറോപ്യൻ യൂണിയൻ ഇരുനൂറും ഉപരോധങ്ങളാണു പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡന്‍റ് പുടിൻ രാജ്യത്തിനു പുറത്തു നടത്തുന്ന അതിക്രമങ്ങൾക്കും രാജ്യത്തിനകത്തു നടത്തുന്ന അടിച്ചമർത്തലുകൾക്കും വലിയ വില നൽകേണ്ടിവരുമെന്ന് ഉറപ്പാക്കുന്ന ഉപരോധങ്ങളാണിവയെന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. 

റഷ്യ യൂറോപ്യൻ യൂണിയനു മറുപടി ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി 24നാണ് പുടിന്‍റെ ഉത്തരവു പ്രകാരം റഷ്യൻ സേന യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചത്.

article-image

rt

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed