പൊതുസ്ഥലത്ത്‌ കഞ്ചാവ്‌ വലിക്കാൻ അനുമതി നൽകി ജർമൻ പാർലമെന്റ്


ജർമനിയിൽ പൊതുസ്ഥലത്ത്‌ കഞ്ചാവ്‌ വലിക്കുന്നതിന്‌ അനുമതി നൽകി പാർലമെന്റ്‌. പ്രതിപക്ഷത്തിന്റെയും ആരോഗ്യ സംഘടനകളുടെയും എതിർപ്പുകൾക്കിടയിലാണ്‌ കഞ്ചാവിന്‌ നിയമസാധുത നൽകിയത്‌. 226 പേർ എതിർത്തപ്പോൾ 407 പേർ അനുകൂലമായി വോട്ട്‌ ചെയ്‌തു. 

ഏപ്രിൽമുതൽ 18 വയസ്സിനു മുകളിലുള്ളവർ കഞ്ച്‌ വലിക്കുകയോ കൈവശം വയ്ക്കുകയോ നിയന്ത്രിതമായി കൃഷി ചെയ്യുകയോ ചെയ്യാം. നിയന്ത്രിത കഞ്ചാവ് കൃഷി അസോസിയേഷനുകൾ വഴി വ്യക്തിഗത ഉപയോഗത്തിനായി പ്രതിദിനം 25 ഗ്രാംവരെ മരുന്ന് വാങ്ങാം. വീട്ടിൽ മൂന്നു ചെടിവരെ വയ്ക്കാനും കഴിയും. സ്‌കൂളുകൾക്കു സമീപം, സ്‌പോർട്‌സ് ഗ്രൗണ്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവ് വലിക്കുന്നത് നിയമവിരുദ്ധമായിരിക്കും.

article-image

sdfsf

You might also like

Most Viewed