ചൈനയിൽ കണ്ടെയ്നർ കപ്പലിടിച്ച് പാലം തകർന്നു; രണ്ട് മരണം


ചൈനയിലെ ഗുവാംഗ്ഷുവിൽ കണ്ടെയ്നർ കപ്പലിടിച്ച് പാലം തകർന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. നാൻഷാ ജില്ലയിൽനിന്ന് സൻമിൻ ദ്വീപിനെ ബന്ധിപ്പിക്കുന്ന ലിക്സിംഷാ പാലമാണു കപ്പൽ ഇടിച്ചു തകർന്നത്. ബസ് ഉൾപ്പെടെ അഞ്ചു വാഹനങ്ങൾ തകർന്ന പാലത്തിൽനിന്നു താഴേക്കു പതിച്ചു. രണ്ടു വാഹനങ്ങൾ നദിയിലേക്കും മറ്റുള്ളവ കപ്പലിലേക്കുമാണു വീണത്. 

അപകടം നടന്നയുടനെ വളരെവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.

article-image

zczc

You might also like

Most Viewed