വെനസ്വേലയിൽ അനധികൃത സ്വർണ ഖനി തകർന്ന് ഇരുപതിലധികം പേർ മരിച്ചു


തെക്കൻ വെനസ്വേലയിലെ വനമേഖലയിൽ അനധികൃത സ്വർണ ഖനി തകർന്ന് ഇരുപതിലധികം പേർ മരിച്ചു. ബൊളിവർ സംസ്ഥാനത്തെ ബുല്ല ലോക്ക ഖനിയിലാണ് അപകടമുണ്ടായത്. ഖനിയിൽ നിരവധിയാളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ലാ പരാഗ്വയിൽ നിന്നുമെത്തിയ ബോട്ടിൽ 23 മൃതദേഹങ്ങളുണ്ടായിരുന്ന് അംഗോസ്തുറ മുനിസിപ്പാലിറ്റിയുടെ മേയർ യോർഗി ആർസിനിഗ എഎഫ്‌പിയോട് പറഞ്ഞു. 200ഓളം പേർ ഖനിയിൽ ജോലി ചെയ്തിരുന്നതായാണ് സൂചന. 

പരിക്കേറ്റവരെ സിയുഡാഡ് ബൊളിവാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബൊളിവർ സ്റ്റേറ്റ് സിറ്റിസൺ സെക്യൂരിറ്റി സെക്രട്ടറി എഡ്ഗർ കോളിന റെയ്‌സ് പറഞ്ഞു.‌‌‌ അപകടം നടന്ന സ്വർണ ഖനിയിലേക്ക് എത്താൻ ലാ പരാഗ്വയിൽ നിന്നും എട്ടു മണിക്കൂർ ബോട്ടിൽ യാത്ര ചെയ്യണം.

article-image

xbxb

You might also like

Most Viewed