റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനി ജയിലിൽ മരിച്ചു

റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിരന്തര വിമർശകനുമായ അലക്സി നവൽനി അന്തരിച്ചു. 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. ആർക്ടിക് പ്രിസൺ കോളനിയിലായിരുന്നു ജയിൽ വാസം.
നടന്നുകൊണ്ടിരിക്കെ ബോധം നഷ്‌ടപ്പെട്ട് വീഴുകയായിരുന്നുവെന്നും മെഡിക്കൽ സംഘമെത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും കുറിപ്പിലൂടെ അറിയിച്ചു.
sdf