ജപ്പാനിൽ സാന്പത്തിക പ്രതിസന്ധി

2023ലെ അവസാന പാദത്തിലും സമ്പദ്‌വ്യവസ്ഥ ചുരുങ്ങിയതോടെ സാമ്പത്തികശക്തികളിൽ നാലാം സ്ഥാനത്തേക്ക് താഴ്‌ന്ന് ജപ്പാൻ. 2010വരെ അമേരിക്കയ്ക്കു പിന്നിൽ രണ്ടാമതായിരുന്ന ജപ്പാൻ, ചൈന മുന്നേറിയതോടെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2023ൽ സമ്പദ്‌വ്യവസ്ഥ 1.9 ശതമാനം വളർച്ച നേടിയെങ്കിലും ഡോളർ നിരക്കിൽ ജൂലൈ–−സെപ്തംബർ സാമ്പത്തിക പാദത്തിൽ 2.9 ശതമാനവും ഒക്ടോബർ–−ഡിസംബറിൽ 0.4 ശതമാനവും ചുരുങ്ങി. രണ്ട് പാദത്തിൽ സമ്പദ്‌വ്യവസ്ഥ തുടർച്ചയായി ചുരുങ്ങുന്നത് സാമ്പത്തികമാന്ദ്യമായി കണക്കാക്കപ്പെടും.
ഇതോടെയാണ് രാജ്യം ജർമനിക്കും താഴെ നാലാമിടത്തേക്ക് പിന്തള്ളപ്പെട്ടത്. അമേരിക്കയാണ് 2023ലെ ഏറ്റവും വലിയ സാമ്പത്തികശക്തി (27.94 ലക്ഷം കോടി ഡോളർ), ചൈന (17.5 ലക്ഷം കോടി ഡോളർ) രണ്ടാം സ്ഥാനത്ത്. 4.5 ലക്ഷം കോടി ഡോളറിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനവുമായാണ് ജർമനി ജപ്പാനെ (4.2 ലക്ഷം കോടി ഡോളർ) പിന്തള്ളി മൂന്നാംസ്ഥാനം കൈയടക്കിയത്.
sdfsf