ആസിഫ് അലി സർദാരിയെ വീണ്ടും പാക്കിസ്ഥാന്‍റെ പ്രസിഡന്‍റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ബിലാവൽ ഭൂട്ടോ സർദാരി
പിതാവ് ആസിഫ് അലി സർദാരിയെ വീണ്ടും പാക്കിസ്ഥാന്‍റെ പ്രസിഡന്‍റ് ആക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. “ഞാൻ ഇത് പറയുന്നത് അദ്ദേഹം എന്‍റെ പിതാവായതുകൊണ്ടല്ല. രാജ്യം ഇപ്പോൾ വലിയ പ്രതിസന്ധിയിലായതിനാലാണ് ഞാൻ ഇത് പറയുന്നത്, ആർക്കെങ്കിലും ഈ തീ അണക്കാൻ കഴിയുമെങ്കിൽ അത് ആസിഫ് അലി സർദാരിയാണ്യ” ബിലാവൽ പറഞ്ഞു.
68കാരനായ പിപിപി അധ്യക്ഷൻ ആസിഫ് അലി സർദാരി 2008 മുതൽ 2013 വരെ പാകിസ്ഥാൻ പ്രസിഡന്‍റായിരുന്നു. നിലവിലെ പാക്കിസ്ഥാൻ പ്രസിഡന്‍റ് ഡോ. ആരിഫ് അൽവി അടുത്ത മാസം രാജിവെക്കും.
rggd