നാസയുടെ മറ്റൊരു ചാന്ദ്രദൗത്യത്തിന് ഇന്ന് തുടക്കമാകും
സ്വകാര്യ കമ്പനിയുമായി സഹകരിച്ചുള്ള നാസയുടെ മറ്റൊരു ചാന്ദ്രദൗത്യത്തിന് ഇന്ന് തുടക്കമാകും. ഇന്റ്യൂറ്റീവ് മെഷീൻസ് കമ്പനിയുമായി ചേർന്നുള്ള ‘നോവ−സി’ ലാൻഡർ ഇന്ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് കുതിച്ചുയരും. സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റാണ് ലാൻഡറിനെ ചന്ദ്രനിലെത്തിക്കുക. ഫെബ്രുവരി 22ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചാന്ദ്രയാൻ 3 ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽതന്നെയാകും നോവ−സിയും ഇറങ്ങുക. ആറ് പേ ലോഡുകളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. നോവ−സിയുടെ രണ്ട് ദൗത്യങ്ങൾക്കൂടി ഈ വർഷം നടക്കും. അതിലെ വാഹനങ്ങൾക്ക് സുരക്ഷിതമായി ചന്ദ്രനിലിറങ്ങാനുള്ള വഴികാട്ടുകയാണ് നോവ−സി. 2019ൽ, ഒമ്പത് സ്വകാര്യ കമ്പനികളുമായി ചാന്ദ്രദൗത്യത്തിന് നാസ കരാർ ഒപ്പിട്ടിരുന്നു. ഇതിൽ രണ്ടാമത്തെ കമ്പനിയാണ് ഇന്റ്യൂറ്റീവ് മെഷീൻസ്. അസ്ട്രോബോട്ടിക് ടെക്നോളജി എന്ന കമ്പനിയുമായി ചേർന്ന് കഴിഞ്ഞമാസം നാസ നടത്തിയ പെരിഗ്രീൻ ദൗത്യം പരാജയപ്പെട്ടിരുന്നു. ഇത് നാസയുടെ മനുഷ്യനെയും വഹിച്ചുള്ള ചാന്ദ്രയാത്ര നീട്ടിവെക്കാൻ കാരണമായി.
asdasd