ഇന്തോനേഷ്യ തെരഞ്ഞെടുപ്പ് ഇന്ന്
ഇന്തോനേഷ്യയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പൊതുതെരഞ്ഞെടുപ്പ് ഇന്ന്. 20കോടിയിലധികം വോട്ടർമാരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാകുക. മുൻ ഗവർണർമാരായ ഗഞ്ചാർ പ്രണോവോയും അനീസ് ബസ്വേദനും മുൻ പ്രത്യേക സേനാ കമാൻഡർ പ്രബോവോ സുബിയാന്തോയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
17,000 ദ്വീപുകളിലായി 8,20,000 പോളിങ് സ്റ്റേഷനുകളുണ്ടാകും. 17 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ട് ചെയ്യാം. പ്രാഥമിക ഫലങ്ങൾ വൈകിട്ടോടെ ലഭിക്കുമെങ്കിലും ഔദ്യോഗിക ഫലം പ്രഖ്യാപിക്കാൻ 35 ദിവസമെടുക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആർക്കും 50 ശതമാനം ലഭിച്ചില്ലെങ്കിൽ കൂടുതൽ വോട്ടുലഭിച്ച രണ്ടുപേർ ജൂൺ 26ന് നടക്കുന്ന രണ്ടാം വട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കണം.
asdad