ഹൂസ്റ്റൺ നഗരത്തിലെ ചർച്ചിൽ വെടിവെപ്പ്
അമേരിക്കയിലെ ടെക്സസിലെ ഹൂസ്റ്റൺ നഗരത്തിലെ ചർച്ചിൽ വെടിവെപ്പ്. മെഗാ ചർച്ച് എന്നറിയപ്പെടുന്ന ലേക്ക് വിഡ് ചർച്ചിലാണ് വെടിവെപ്പുണ്ടായത്. പ്രാർത്ഥനക്കെത്തിയ രണ്ടു പേർക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. വെടിവെപ്പ് നടത്തിയ 35കാരിയെ പൊലീസ് വെടിവെച്ച് കൊന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് വെടിവെപ്പുണ്ടായത്. വലിയ തോക്കുമായി പള്ളിയിലേക്കെത്തിയ സ്ത്രീ പ്രാർത്ഥിക്കുന്നവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സ്ത്രീക്കൊപ്പം അഞ്ചു വയസ്സുള്ള കുട്ടിയുമുണ്ടായിരുന്നു.പള്ളിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാർ സ്ത്രീയെ വെടിവെച്ച് കൊല്ലുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഹൂസ്റ്റൺ പൊലീസ് അറിയിച്ചു.
ആഴ്ചയിൽ ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന ചർച്ചാണിത്. സംഭവത്തിൽ ടെക്സസ് ഗവർണർ ദുഃഖം രേഖപ്പെടുത്തി.
jhjhgj