പാക്കിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പിൽ ലാഹോറിൽ നവാസ് ഷെരീഫ് ജയിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
പാക്കിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പിൽ ലാഹോറിൽ നവാസ് ഷെരീഫ് ജയിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 56000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഷെരീഫ് ജയിച്ചെന്നാണ് പ്രഖ്യാപനം. എന്നാൽ ഇതിനെതിരേ ഇമ്രാന്‍ ഖാന്‍റെ പാർട്ടി പിടിഐ രംഗത്തുവന്നിട്ടുണ്ട്. കണക്കുകളിൽ പിഴവുണ്ടെന്നും കുറച്ചെങ്കിലും മാന്യത ഉണ്ടെങ്കിൽ ഷെരീഫ് തോൽവി അംഗീകരിക്കണമെന്നും പിടിഐ വിമർശിച്ചു. പകൽവെളിച്ചത്തിലെ കൊള്ളയാണ് രാജ്യത്ത് നടക്കുന്നത്. ഷെരീഫിനെ രാജ്യം അംഗീകരിക്കില്ലെന്നും പിടിഐ വിമർശനം ഉന്നയിച്ചു. ലാഹോറിൽ യാസ്മിന്‍ റഷീദ് എന്ന പിടിഐ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി 30000 വോട്ടുകളുടെ ലീഡ് നേടിയതായി നേരത്തേ ഫലസൂചനകൾ പുറത്തുവന്നിരുന്നു.
പിന്നീട് വോട്ടെണ്ണൽ മന്ദഗതിയിലാവുകയും വിവരങ്ങൾ പുറത്തുവരാതെയുമിരിക്കുന്ന സാഹചര്യം ഉണ്ടായി. ഇതിന് പിന്നാലെ 1, 71000 വോട്ടുകൾക്ക് ഷെരീഫ് ജയിച്ചെന്ന് കമ്മീഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. നവാസ് ഷെരീഫിന്‍റെ പാർട്ടി പിഎംഎൽ−എൻ 14 സീറ്റിലും പിടിഐ സ്വതന്ത്രർ 12 സീറ്റിലും ജയിച്ചെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിടുന്ന വിവരം. എന്നാൽ പിടിഐ 30 സീറ്റുകളിലും പിഎംഎൽ−എൻ 22 സീറ്റിലും മുന്നിട്ട് നൽക്കുന്നതായാണ് പ്രമുഖ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബിലാവൽ സർദാരി ഭൂട്ടോയുടെ പാർട്ടിയായ പിപിപി− 16 സീറ്റിലും ലീഡ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.
dsvgdsv