പാക് തിരഞ്ഞെടുപ്പ്; കൊടുംഭീകരൻ ഹാഫീസ് സെയ്‌ദിന്റെ മകൻ തൽഹ സെയ്‌ദ് വമ്പൻ തേൽവി ഏറ്റുവാങ്ങിയതായി റിപ്പോർട്ട്


ഇന്റർനെറ്റ് സേവനമടക്കം കട്ട് ചെയ്‌ത ശേഷം പാകിസ്‌താനിൽ നടത്തിയ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വൈകുകയാണ്. വോട്ടെണ്ണൽ മന്ദഗതിയിൽ പുരോഗമിക്കുന്നതിനിടെ ചില ഫലസൂചനകളും പുറത്തുവരുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും കൊടുംകുറ്റവാളിയുമായ ഹാഫീസ് സെയ്‌ദിന്റെ മകനും ഭീകരുനുമായ തൽഹ സെയ്‌ദ് വമ്പൻ തേൽവി ഏറ്റുവാങ്ങിയെന്നാണ് പാക്‌സ്‌താൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലത്തീഫ് ഖോസ 117,109 വോട്ടുകൾ നേടിയപ്പോൾ തൽഹ സെയ്‌ദിന് 2024 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പാകിസ്‌താൻ മുസ്ലിം ലീഗ്−നവാസ് (പിഎംഎൽ−എൻ) നേതാവ് ഖ്വാജ സാദ് റഫീഖ് 77907 വോട്ടുകൾ നേടിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ലാഹോറിൽ നിന്ന് മത്സരിച്ച തൽഹ ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വായിബയുടെ കമാന്റ്റർമാരിൽ ഒരാളാണ്. ക്ലെറിക്കൽ വിംഗിൻ്റെ തലവനായി പ്രവർത്തിക്കുകയാണിയാൾ. പാകിസ്‌താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയോടാണ് ഇയാൾ പരാജയപ്പെട്ടത്.

ജനുവരിയിലാണ് ഇയാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നത്. തീവ്രവാദ ഗ്രൂപ്പുകൾ പാകിസ്‌താൻ രാഷ്ട്രീയത്തിൽ സംയോജിക്കുന്നത് പുതിയ കാര്യമല്ലെന്നും നമ്മുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന ഓരോ നീക്കങ്ങളും സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്നും ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം ഇതിൽ പ്രതിഷേധ കുറിപ്പ് പുറത്തിറക്കിയിരുന്നു

article-image

zczc

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed