മാധ്യമപ്രവർ‍ത്തകയെ അധിക്ഷേപിച്ച കേസ്; ട്രംപ് 83 മില്യണ്‍ ഡോളർ‍ നഷ്ടപരിഹാരം നൽ‍കണം


മാധ്യമപ്രവർ‍ത്തക ജീന്‍ കാരളിനെ അധിക്ഷേപിച്ചെന്ന കേസിൽ‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന് വന്‍ തിരിച്ചടി. 83.3 മിൽയണ്‍ ഡോളർ‍ നഷ്ടപരിഹാരം നൽ‍കാന്‍ ന്യൂയോർ‍ക്ക് കോടതി ഉത്തരവിട്ടു. ഇതിൽ‍ 18 മില്യണ്‍ ഡോളർ‍ ജീനിന് വരുന്ന മാനഹാനിക്കും വൈകാരിക നഷ്ടത്തിനുമാണ്. ആവർ‍ത്തിച്ചുള്ള അപകീർ‍ത്തികരമായ പരാമർ‍ശങ്ങൾ‍ക്കെതിരായ ശിക്ഷ എന്ന രീതിയിലാണ് ബാക്കി 65 ലക്ഷം രൂപ വിധി കേൾ‍ക്കാന്‍ നിൽ‍ക്കാതെ ട്രംപ് കോടതി വിട്ടു. വിധി പരിഹാസ്യമെന്നും അപ്പീൽ‍ പോകുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ സോഷ്യൽ‍ മിഡിയ പ്ലാറ്റ്‌ഫോമായ ട്രൂത് സോഷ്യലിലൂടെയാണ് പ്രതികരണം. സംഭവങ്ങൾ‍ക്ക് പിന്നിൽ‍ പ്രസിഡന്റ് ജോ ബൈഡന്‍ ആണെന്നും ട്രംപ് കുറ്റപ്പെടുത്തി. 

2019ലാണ് ഡോണൾ‍ഡ് ട്രംപ് ജീന്‍ കാരളിനെതിരെ അധിക്ഷേപ പരാമർ‍ശം നടത്തിയത്. നവംബറിൽ‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ‍ വിജയിക്കാനുള്ള ട്രംപിന്റെ വഴിയിലാണ് കേസ് തടസമായിരിക്കുന്നത്. കോടതി വിധി ഓരോ സ്ത്രീയുടെയും വിജയമാണെന്നും ഒരു സ്ത്രീയെ താഴെയിറക്കാന്‍ ഭീഷണിപ്പെടുത്തിയവരുടെ തോൽ‍വിയാണിതെന്നും ജീന്‍ പ്രതികരിച്ചു. വർ‍ഷങ്ങൾ‍ക്ക് മുന്‍പ് മാന്‍ഹട്ടനിലെ ബെർ‍ഗ്‌ഡോർ‍ഫ് ഗുഡ്മാന്‍ ഡിപ്പാർ‍ട്ട്‌മെന്റ് സ്റ്റോർ‍ ഡ്രസിംഗ് റൂമിൽ‍ വച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ജീനിന്റെ പരാതി. 2019ലാണ് സംഭവത്തിൽ‍ പൊലീസ് കേസെടുക്കുന്നത്. ആരോപണം നിഷേധിച്ച ട്രംപ് സമൂഹം ബഹുമാനിക്കുന്ന ഒരു മാധ്യമപ്രവർ‍ത്തക എന്ന നിലയിൽ‍ തന്റെ സൽ‍പ്പേരിനെ തകർ‍ത്തുവെന്ന് ജീന്‍ പറഞ്ഞിരുന്നു. കാരളിനെ തനിക്കറിയില്ലെന്നും പ്രശസ്തിക്ക് വേണ്ടി തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നതെന്നുമായിരുന്നു ട്രംപിന്റെ നിലപാട്.

article-image

േ്ി്േ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed