ശസ്ത്രക്രിയക്കായി ചാൾസ് മൂന്നാമൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ശസ്ത്രക്രിയക്കായി ചാൾസ് മൂന്നാമൻ രാജാവിനെ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനെ തുടർന്നുള്ള ശസ്ത്രക്രിയക്കാണ് ചാൾസ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അധികൃതർ അറിയിച്ചു. ശസ്ത്രക്രിയയുടെ കൂടുതൽ വിവരങ്ങൾ കൊട്ടാരം അധികൃതർ അധികൃതർ പുറത്തുവിട്ടിട്ടില്ല. 

ലണ്ടൻ സെൻട്രൽ ഹോസ്പിറ്റലിൽ ശസ്ത്രക്രിയക്ക് ചാൾസ് രാജാവിനെ പ്രവേശിപ്പിച്ചപ്പോൾ കാമില രാജ്ഞിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ചാൾസ് മൂന്നാമൻ എത്രനാൾ ആശുപത്രിയിൽ തുടരുമെന്നും ഇതുവരെ അറിവായിട്ടില്ല.

article-image

dsvdxzf

You might also like

Most Viewed