റഷ്യൻ സൈനികവിമാനം തകർന്നു വീണ് 74 മരണം
റഷ്യൻ സൈനികവിമാനം തകർന്നു വീണ് 74 പേർ മരിച്ചു. ബെൽഗോറോദ് ജില്ലയിലെ കോറോചാൻസ്കിയിലാണു വിമാനം തകർന്നുവീണത്. യുക്രെയ്ൻ സൈന്യം വിമാനം വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. റഷ്യ പിടികൂടിയ 65 യുക്രെയ്ൻ യുദ്ധത്തടവുകാരും ആറു വിമാനജീവനക്കാരും മൂന്നു മറ്റു യാത്രക്കാരുമാണു മരിച്ചത്. യുക്രെയ്ൻ അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ബെൽഗോറോദുമായി അതിർത്തി പങ്കിടുന്ന ഖാർകീവ് മേഖലയിൽനിന്നു യുക്രെയ്ൻ തൊടുത്ത രണ്ടു മിസൈലുകൾ പതിച്ചാണു വിമാനം തകർന്നതെന്നും ഇതിന്‍റെ ദൃശ്യങ്ങൾ റഡാറിൽ വ്യക്തമായെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.
മോസ്കോ മേഖലയിലെ ചകാലോവ്സ്കി എയർ ഫീൽഡിൽനിന്ന് ബെൽഗോറോദ് മേഖലയിലേക്കു പോകുകയായിരുന്നു വിമാനം. യുക്രെയ്നു കൈമാറാനുള്ള തടവുകാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഈ മാസം 240 യുക്രെയ്ൻ തടവുകാരെ റഷ്യയും 248 റഷ്യൻ തടവുകാരെ യുക്രെയ്നും കൈമാറിയിരുന്നു. മഞ്ഞുമൂടിയ ഗ്രാമീണമേഖലയിൽ വിമാനം തകർന്നുവീണു തീപിടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഐഐ−76 എന്ന വിമാനം സൈനികരെയും യുദ്ധോപകരണങ്ങളും ആയുധങ്ങളും മറ്റു ചരക്കുകളും കൊണ്ടുപോകുന്നതിനായി രൂപകൽപന ചെയ്തതാണ്. 225 സൈനികരെ വഹിക്കാൻ ഈ വിമാനത്തിനു കഴിയും.
asdffs