ഓസ്കർ അവാർഡ്; ‘ഓപ്പൺഹൈമർ’ ഒന്നാമത്; 13 അവാർഡുകൾക്ക് നാമനിർദേശം
അക്കാദമി അവാർഡിനുള്ള നാമനിർദേശങ്ങളിൽ ‘ഓപ്പൺഹൈമർ’ ഒന്നാമത്. അണുബോംബിന്‍റെ പിതാവായ റോബർട്ട് ഓപ്പൺഹൈമർ എന്ന ശാസ്ത്രജ്ഞന്‍റെ കഥ പറയുന്ന ചിത്രത്തിന് മികച്ച സംവിധായകൻ, നടൻ എന്നിവ അടക്കം 13 അവാർഡുകൾക്ക് നാമനിർദേശങ്ങൾ ലഭിച്ചു. പുവർ തിംഗ്സ് (11 ), കില്ലേഴ്സ് ഓഫ് ദ ഫ്ലവർമൂൺ (10), ബാർബി (എട്ട്), മെയിസ്ട്രോ (ഏഴ്), അമേരിക്കൻ ഫിക്ഷൻ, അനാട്ടമി ഓഫ് ഫാൾ, ദ ഹോൾഡ്ഓവേഴ്സ്, ദ സോൺ ഓഫ് ഇന്‍ററസ്റ്റ് (അഞ്ചു വീതം) എന്നിവയാണ് ഏറ്റവും കൂടുതൽ നാമനിർദേശങ്ങൾ ലഭിച്ച മറ്റു ചിത്രങ്ങൾ.
ബോക്സ് ഓഫീസ് ഹിറ്റായ ബാർബി സിനിമയ്ക്ക് സംവിധാനത്തിനും മികച്ച നടിക്കും ശിപാർശ ലഭിച്ചില്ലെന്നതു ശ്രദ്ധേയമായി. മാർച്ച് 10ന് ലോസ് ആഞ്ചലസിലാണ് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നത്.
ോേ്ിോി