കൊളംബോയിൽ ഈസ്റ്റർദിന ബോംബ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ട 273 പേരെയും രക്തസാക്ഷികളായി പ്രഖ്യാപിക്കും


2019ലെ ഈസ്റ്റർദിന ബോംബ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ട 273 പേരെയും രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ശ്രീലങ്കൻ കത്തോലിക്കാ സഭ ആരംഭിക്കും. ഭീകരാക്രമണത്തിന്‍റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് നടപടികൾ ആരംഭിക്കുന്നതെന്നു കൊളംബോ ആർച്ച് ബിഷപ് കർദിനാൾ മാൽക്കം രഞ്ജിത്ത് അറിയിച്ചു. സ്ഫോടനത്തിന്‍റെ ഇരകൾ വിശ്വാസത്തിനുവേണ്ടി ജീവൻ ത്യജിക്കുകയായിരുന്നുവെന്നു കർദിനാൾ രഞ്ജിത്ത് ചൂണ്ടിക്കാട്ടി. 

2019 ഏപ്രിൽ 21 ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും തിരുക്കർമങ്ങൾ നടക്കുകയായിരുന്ന മൂന്നു പള്ളികളിലുമാണു സ്ഫോടനങ്ങളുണ്ടായത്. ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാഷണൽ തൗഹീദ് ജമാത്ത് എന്ന ഭീകരസംഘടനയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ഇന്ത്യ മുന്നറിയിപ്പു നൽകിയിട്ടും ഭീകരാക്രമണം തടയാൻ അന്നത്തെ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ സർക്കാർ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിക്കപ്പെടുന്നു.

article-image

sdfsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed