ജർ‍മന്‍ പാർ‍ലമെന്‍റ് ഇരട്ട പൗരത്വ പരിഷ്കരണ നിയമം പാസാക്കി


ജർ‍മന്‍ പാർ‍ലമെന്‍റ് ഇരട്ട പൗരത്വ പരിഷ്കരണ നിയമം പാസാക്കി. ഇതോടെ രാജ്യം ഇരട്ട പൗരത്വം അംഗീകരിച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാർ‍ക്ക് പൗരത്വ പ്രക്രിയ എളുപ്പമാക്കാനും തീരുമാനിച്ചു. പാർ‍ലമെന്‍റിൽ‍ വോട്ടിനിട്ടാണു നിയമനിർ‍മാണം അംഗീകരിച്ചത്. പുതിയ നിയമപ്രകാരം നിയമപരമായി ജർ‍മനിയിൽ‍ താമസിക്കുന്ന കുടിയേറ്റക്കാർ‍ക്ക് നിലവിലെ എട്ടു വർ‍ഷ പൗരത്വത്തിനു പകരം അഞ്ചു വർ‍ഷത്തിനുശേഷം പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുവദിക്കും. അതേസമയം അവർ‍ കാരുണ്യ, ചാരിറ്റി, സംഘടനാ പ്രവർ‍ത്തനങ്ങളിൽ‍ പ്രത്യേക നേട്ടങ്ങൾ‍ കൈവരിച്ച് സർ‍ക്കാരിന്‍റെ പട്ടികയിൽ‍ ഇടംപിടിക്കുകയാണെങ്കിൽ‍ ഇത് വെറും മൂന്നു വർ‍ഷമായി ചുരുക്കും. കൂടാതെ മാതാപിതാക്കളിൽ‍ ഒരാൾ‍ അഞ്ചോ അതിലധികമോ വർ‍ഷമായി രാജ്യത്ത് നിയമപരമായി താമസിക്കുന്നവരാണെങ്കിൽ‍ അവർ‍ക്ക് ജർ‍മനിയിൽ‍ ജനിക്കുന്ന കുട്ടികൾ‍ക്ക് പൗരത്വം ലഭിക്കും. 

67 വയസിനു മുകളിലുള്ള കുടിയേറ്റക്കാർ‍ക്ക് ജർ‍മന്‍ ഭാഷയുടെ എഴുത്തുപരീക്ഷയ്ക്കു പകരം വാക്കാലുള്ള പരീക്ഷ മതിയാകും. അതേസമയം, ജർ‍മനിയിലെ ഇന്ത്യക്കാർ‍ക്ക് ഇന്ത്യന്‍ ഭരണകൂടം അനുവദിക്കാത്ത പക്ഷം നിയമം ബാധിക്കില്ല.

article-image

ncvg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed