അഫ്ഗാനിസ്‌താനിൽ യാത്രാവിമാനം തകർന്നുവീണു; ഇന്ത്യന്‍ വിമാനമെന്ന അഭ്യൂഹം തള്ളി കേന്ദ്ര വ്യോമയാന മന്ത്രാലയം


അഫ്ഗാനിസ്‌താനിൽ യാത്രാവിമാനം തകർന്നുവീണു. ഇത് ഇന്ത്യൻ വിമാനമാണെന്ന അഭ്യൂഹം കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളി. മൊറോക്കയിൽ രജിസ്റ്റർ ചെയ്‌ത ചെറുവിമാനമാണെന്ന് വ്യോമയാന മന്ത്രാലയം എക്സിലൂടെ അറിയിച്ചു.

റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് പുറപ്പെട്ട ഇന്ത്യൻ വിമാനമാണ് തകർന്ന് വീണതെന്ന് ചില അഫ്ഗാനിസ്‌താൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 'അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ സംഭവിച്ച നിർഭാഗ്യകരമായ വിമാനാപകടം ഒരു ഇന്ത്യൻ ഷെഡ്യൂൾഡ് എയർക്രാറ്റോ നോൺ ഷെഡ്യൂൾഡ് (എൻഎസ്ഒപി)/ ചാർട്ടർ വിമാനമോ അല്ല. മൊറോക്കൻ രജിസ്റ്റർ ചെയ്‌ത ചെറുവിമാനമാണിത്' വ്യോമയാന മന്ത്രാലയം പ്രസ്‌താവനയിൽ കുറിച്ചു.
ബദഖ്ഷാൻ പ്രവിശ്യയിലെ കുറാൻ -മുഞ്ജാൻ, സിബാക്ക് ജില്ലകൾക്ക് സമീപമായി ടോപ്ഖാനയിലെ മലനിരകളിലാണ് യാത്രാവിമാനം തകർന്നുവീണതെന്ന് അഫ്ഗാനിസ്താൻ വാർത്താമാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

article-image

GHJHG

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed