ജലത്തിനടിയിൽ പ്രയോഗിക്കുന്ന അണ്വായുധ സംവിധാനം പരീക്ഷിച്ചതായി ഉത്തരകൊറിയ
ജലത്തിനടിയിൽ പ്രയോഗിക്കുന്ന അണ്വായുധ സംവിധാനം പരീക്ഷിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ടു. അമേരിക്കയും ദക്ഷിണകൊറിയയും ജപ്പാനും സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനുള്ള മറുപടിയാണിതെന്ന് ഉത്തരകൊറിയ അറിയിച്ചു. അണ്വായുധം വഹിക്കുന്ന ഡ്രോൺ വെള്ളത്തിനടിയിൽ പൊട്ടിച്ച് കപ്പൽപ്പടയെയും തുറമുഖങ്ങളെയും തകർക്കുന്ന സംവിധാനമാണിത്.
ഡ്രോണിന്റെ ശേഷിയെക്കുറിച്ച് ഉത്തരകൊറിയ നടത്തുന്ന അവകാശവാദങ്ങൾ അതിശയോക്തിയാണെന്ന് ദക്ഷിണകൊറിയ പ്രതികരിച്ചു. പ്രകോപനം തുടർന്നാൽ അതിശക്തമായി തിരിച്ചടിക്കുമെന്നും ദക്ഷിണകൊറിയ പറഞ്ഞു.
dhfdgh