ഐസ്‌ലാൻഡിൽ രണ്ടാംതവണ അഗ്നിപർവ്വത സ്ഫോടനം


ഒരു മാസത്തിനിടെ ഐസ്‌ലാൻഡിൽ രണ്ടാംതവണ അഗ്നിപർവ്വത സ്ഫോടനം. സ്ഫോടനത്തെത്തുടർന്ന് ഒഴുകിയെത്തിയ ലാവ ഗ്രിൻഡാവിക് ടൗൺ വരെ എത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആളുകളെ മാറ്റിയതിനാൽ ആളപായമില്ല. വിമാന സർവീസുകളെയും ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്നലെയാണ് തെക്കുപടിഞ്ഞാറൻ ഐസ്‌ലാൻഡിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഉരുകിയ ലാവാ പ്രവാഹം ഉച്ചയോടെ പട്ടണത്തിലേക്ക് എത്തി. ഉരുകിയ പാറയുടെയും പുകയുടെയും ഉറവകൾ ഗ്രിൻഡാവിക് പ്രദേശത്ത് ആകെ പടർന്നു. സ്ഫോടനത്തിൽ ഏതാനും വീടുകൾ കത്തിനശിച്ചു. 

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആളുകളെ മാറ്റിയതിനാൽ ആളപായമില്ലെന്നും വിമാന സർവീസുകളെയും മറ്റും സ്ഫോടനം ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. തുടർ‍ ഭൂചലനങ്ങളെ തുടർ‍ന്ന് ഐസ്‌ലാന്‍ഡിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ബ്ലൂ ലഗൂണ്‍ അടച്ച് പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഭീതി പടർ‍ത്തി അഗ്‌നിപർ‍വ്വതങ്ങൾ സജീവമായത്. 

article-image

hjfhjg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed