ദക്ഷിണകൊറിയയിൽ നായ ഇറച്ചി നിരോധിച്ചു


നായ ഇറച്ചി നിരോധിക്കുന്ന നിയമം ദക്ഷിണകൊറിയൻ പാർലമെന്‍റ് പാസാക്കി. 2027ലേ നടപ്പാക്കൂ. നായഫാമുകൾ നടത്തുന്നവർക്കും ഇറച്ചിവില്പനക്കാർക്കും ഇതര വരുമാന മാർഗങ്ങൾ കണ്ടെത്താൻ സമയം നല്കുന്നതിനാണ്, നിയമം നടപ്പാക്കുന്നതിൽ മൂന്നു വർഷത്തെ താമസം വരുത്തിയിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഭക്ഷ്യസംസ്കാരം അവസാനിപ്പിക്കുന്നതിൽ കൊറിയയിലെ പഴയ, പുതു തലമുറകൾ രണ്ടു തട്ടിലാണ്. പ്രായം ചെന്നവർ നായ ഇറച്ചിയെ ഇഷ്ടപ്പെടുന്നെങ്കിലും പുതുതലമുറക്കാർക്കു താത്പര്യം കുറഞ്ഞുവരികയാണ്. നിയമപ്രകാരം, ഇറച്ചിക്കായി നായയെ അറക്കുന്നവർക്ക് മൂന്നുവർഷം തടവു ലഭിക്കും. ഇറച്ചിക്കായി നായയെ വളർത്തുന്നതും ഇറച്ചി വിൽക്കുന്നതും രണ്ടു വർഷത്തെ തടവിനു കാരണമാകും. 

അതേസമയം, നായഇറച്ചി കഴിക്കുന്നതു കുറ്റകരമാക്കിയിട്ടില്ല. 2023ലെ കണക്കനുസരിച്ച് ദക്ഷിണകൊറിയയിൽ നായഇറച്ചി വിഭവങ്ങൾ വിളന്പുന്ന 1,600 റസ്റ്ററന്‍റുകളും ഇറച്ചിക്കായി നായകളെ വളർത്തുന്ന 1,150 ഫാമുകളുമുണ്ട്.

article-image

dxfxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed