ഗബ്രിയേൽ അറ്റാൽ ഫ്രാൻസിന്‍റെ അടുത്ത പ്രധാനമന്ത്രി


ഫ്രാൻസിന്‍റെ അടുത്ത പ്രധാനമന്ത്രിയായി ഗബ്രിയേൽ അറ്റാലിനെ പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ നിയമിച്ചു. 34 വയസ് മാത്രം പ്രായമുള്ള അറ്റാൽ ആധുനിക ഫ്രാൻസിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. നിലവിൽ അദ്ദേഹം ആരോഗ്യമന്ത്രിയാണ്. ഇരുപതു മാസം പ്രധാനമന്ത്രിയായിരുന്ന എലിസബത്ത് ബോൺ രാജിവച്ച പശ്ചാത്തലത്തിലാണ് മക്രോണിനു പുതിയ പ്രധാനമന്ത്രിയെ തേടേണ്ടിവന്നത്. 

പാർലമെന്‍റിൽ ഭൂരിപക്ഷം ഉറപ്പിക്കുന്നതിൽ എലിസബത്ത് ബോൺ വിഷമിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ മക്രോണിന്‍റെ റിനേസെൻസ് പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു.  പത്തു വർഷം മുന്പ് ആരോഗ്യമന്ത്രാലയത്തിൽ ഉപദേഷ്ടാവായിരുന്ന അറ്റാലിന്‍റെ രാഷ്‌ട്രീയവളർച്ച അതിവേഗത്തിലായിരുന്നു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed