ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ രാജിവെച്ചു


ഫ്രാൻസിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിത പ്രധാനമന്ത്രി എലിസബത്ത് ബോൺ രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വീകരിച്ചു. പുതിയ പ്രധാനമന്ത്രിയെ നിയമിക്കുന്നതു വരെ ബോൺ ചുമതലയിൽ തുടരുമെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. പാരിസ് ഒളിമ്പിക്സിനും യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെുടുപ്പുകൾക്കും മുന്നോടിയായി സർക്കാർ പുനഃസംഘടിപ്പിക്കുമെന്ന് മാക്രോൺ നേരത്തെ സൂചന നൽകിയിരുന്നു. പെൻഷൻ സംവിധാനത്തിലെ മാറ്റവും കുടിയേറ്റം നിയന്ത്രിക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന പുതിയ നിയമവും ഏറെ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് രാജി. 

2022 മേയിൽ മാക്രോൺ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബോണിനെ പ്രാധാനമന്ത്രിയായി പുനർനിയമിച്ചത്. വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അട്ടൽ, പ്രതിരോധ മന്ത്രി സെബ്യാസ്റ്റ്യൻ ലികോർണു എന്നിവരിലാരെങ്കിലും പ്രധാനമന്ത്രിയാവുമെന്നാണ് സൂചന. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഇനി അഞ്ച് മാസം മാത്രമാണ് ബാക്കി. ഇതിനിടെയാണ് പ്രധാനമന്ത്രി രാജിവച്ചിരിക്കുന്നത്. അടുത്ത ദിവസം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തും. നിലവിലെ വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേൽ അട്ടാലോ, പ്രതിരോധ മന്ത്രി സെബാസ്റ്റിയൻ ലെകോർണുവോ ഫ്രാൻസിന്റെ പ്രധാനമന്ത്രി ആയേക്കുമെന്നാണ് സൂചന.

article-image

dfgdfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed