പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് പ്രമേയം പാസാക്കി


പാകിസ്താനിൽ ഫെബ്രുവരി എട്ടിന് നിശ്ചയിച്ച പൊതുതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് പ്രമേയം പാസാക്കി. 97 സെനറ്റർമാരിൽ 14 പേർ മാത്രം പങ്കെടുത്ത യോഗത്തിൽ ഒരാൾ എതിർത്ത് വോട്ടുചെയ്തു. സ്വതന്ത്ര എം.പി ദിലാവർ ഖാനാണ് പ്രമേയം അവതരിപ്പിച്ചത്. കൊടും തണുപ്പും സുരക്ഷാകാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യം. 

കഴിഞ്ഞ ആഗസ്റ്റിൽ പാർലമെന്റ് പിരിച്ചുവിട്ടതിനെ തുടർന്ന് നവംബറിൽ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, മണ്ഡല പുനഃക്രമീകരണത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് വിലയിരുത്തി തെരഞ്ഞെടുപ്പ് കമീഷൻ ഫെബ്രുവരിയിലേക്ക് നിശ്ചയിക്കുകയായിരുന്നു.

article-image

zdffvd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed