ഇറാൻ ഇരട്ട സ്ഫോടനം: പ്രതികളെന്ന് സംശയിക്കുന്ന 11 പേർ പിടിയിൽ


ഇറാൻ ഇരട്ട സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പതിനൊന്ന് പേർ പിടിയിലായി. ആക്രമണത്തത്തിന് സഹായിച്ച രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തതായും ഇറാൻ ഇന്റലിജൻസ് വ്യക്തമാക്കി. അഞ്ച് നഗരങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച തെക്കൻ നഗരമായ കെർമാനിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. 103 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 150 ഓളം പേർ‍ക്ക് പരിക്കേറ്റിരുന്നു. ഇറാന്റെ തെക്കുകിഴക്കന്‍ നഗരമായ കെർ‍മാനിലായിരുന്നു സ്ഫോടനമുണ്ടായത്. ആദ്യത്തെ സ്ഫോടനം ജനറൽ‍ സുലൈമാനിയുടെ ശവകുടീരത്തിൽ‍ നിന്ന് 700 മീറ്റർ‍ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റർ‍ അകലെയുമാണ് നടന്നത്. ഇറാനിൽ‍ ഏറെ ജനകീയനായിരുന്ന സുലൈമാനിയുടെ ചരമവാർ‍ഷികത്തിൽ‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ശവകുടീരത്തിൽ‍ അനേകംപേർ‍ ഒത്തുകൂടിയിരുന്നു. ഇവരാണ് സ്ഫോടനത്തിൽ‍ കൊല്ലപ്പെട്ടരിലേറെയും. 

ഭീകരാക്രമണം ആസൂത്രണം ചെയ്ത ആരെയും വെറുതെവിടില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി പറഞ്ഞു. പിന്നിൽ സയണിസ്റ്റ് ഏജന്റുമാരും അവരുടെ സഹായികളുമാണെന്ന് ഇറാൻ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും കരങ്ങൾ വ്യക്തമാണെന്ന് ഇറാനിയൻ റെവൽയൂഷനറി ഗാർഡിലെ ഖുദ്‌സ് ഫോഴ്‌സ് കമാണ്ടർ ആരോപിച്ചിരുന്നു. ഇറാനിലെ ഭീകരാക്രമണത്തിന് ഇസ്രായേലിലെ തെൽഅവീവിലും ഹൈഫയിലും മറുപടി നൽകണമെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം മുൻ വക്താവ് ഡോ. കിയാനുഷ് ജഹാൻപുർ ആവശ്യപ്പെട്ടു. ഇതിനിടെ സ്‌ഫോടനത്തിൽ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.പൂർണശ്രദ്ധ ഗസ്സ യുദ്ധത്തിലാണെന്നും പ്രതികരിക്കാനില്ലെന്നും ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചിരുന്നു.

article-image

്ിംംു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed