ബംഗ്ലാദേശ്‌ തെരഞ്ഞെടുപ്പ്‌ നാളെ


ബംഗ്ലാദേശ്‌ തെരഞ്ഞെടുപ്പ്‌ നാളെ. ബംഗ്ലാദേശ്‌ പൊതുതെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ ഇന്ത്യയിൽനിന്നുള്ള മൂന്നുപേരടക്കം നൂറിലധികം വിദേശ നിരീക്ഷകർ ധാക്കയിലെത്തി. തലസ്ഥാനമായ ധാക്കയിലും രാജ്യത്തെ മറ്റിടങ്ങളിലും നിരീക്ഷകർ തെരഞ്ഞെടുപ്പ്‌ നടപടികൾ വിലയിരുത്തുമെന്ന്‌ വിദേശ സെക്രട്ടറി മസൂദ് ബിൻ മൊമെൻ പറഞ്ഞു. ബംഗ്ലാദേശിലെ 299 ലോക്‌സഭാ മണ്ഡലത്തിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ 27 രാഷ്ട്രീയ പാർടിയുടെ 1519 സ്ഥാനാർഥികളും 404 സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്‌. 

42,000−ൽ അധികം പോളിങ്‌ സ്റ്റേഷനുകളിലായി 11.91 കോടി രജിസ്റ്റർ ചെയ്ത വോട്ടർമാർക്ക് തെരഞ്ഞെടുപ്പിൽ വോട്ട്‌ രേഖപ്പെടുക്കാൻ അർഹതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. വീട്ടുതടങ്കലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി (ബിഎൻപി) തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഭരണകക്ഷിയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

article-image

zcdzcz

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed