ലൈംഗിക കുറ്റവാളിയുമായി ബന്ധം; ട്രംപും ക്ലിന്റനും പട്ടികയിൽ


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയതിന് ജയില്‍ ശിക്ഷ അനുഭവിക്കവേ മരിച്ച യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധമുള്ളവരുടെ പേര്‌ പുറത്തുവിട്ട്‌ കോടതി. പെൺകുട്ടികളെ ദുരുപയോഗം ചെയ്യാൻ സഹായിച്ചതിന് ജയിലിൽ കഴിയുന്ന എപ്‌സൈ്റ്റന്റെ കാമുകി ഗിസ്ലെയ്ൻ മാക്‌സ്‌വെല്ലിനെതിരായ കേസിന്റെ ഭാഗമായാണ്‌ രേഖകൾ പുറത്തുവിട്ടത്‌. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ഡോണൾഡ് ട്രംപ്‌, ബ്രിട്ടീഷ്‌ രാജകുമാരൻ ആൻഡ്രൂ, മൈക്കിൾ ജാക്‌സൺ, ആൽഫ്രെഡോ റോഡ്രിഗസ്‌ തുടങ്ങിയവരുടെ പേരുകൾ ലിസ്റ്റിലുണ്ട്‌. ജെഫ്രിയുടെ പ്രൈവറ്റ് ജെറ്റില്‍ ക്ലിന്റൺ സഞ്ചരിച്ചിരുന്നതായി ഗിസ്ലെയ്ൻ മാക്‌സ്‌വെല്‍ വ്യക്തമാക്കിയിരുന്നു. 

2001−ൽ എപ്‌സ്റ്റൈന്റെ അപ്പാർട്ട്‌മെന്റിനുള്ളിൽവച്ച്‌ ആൻഡ്രൂ രാജകുമാരൻ തന്നോട്‌ അപമര്യാദയായി പെരുമാറിയെന്ന ജോഹന്ന ജോബർഗിന്റെ വെളിപ്പെടുത്തലും രേഖകളിലുണ്ട്‌. ആരോപണം അദ്ദേഹം നേരത്തേ നിഷേധിച്ചിരുന്നു. ചെറിയ പെൺകുട്ടികളെ ഇഷ്‌ടമാണെന്ന്‌ ക്ലിന്റൺ പറഞ്ഞതായി എപ്‌സ്റ്റൈൻ പറഞ്ഞെന്നും ജോഹന്ന പറയുന്നു. എന്നാൽ, എപ്‌സ്റ്റൈനിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്ലിന്റന് അറിയില്ലായിരുന്നെന്ന്‌ 2019−ല്‍ തന്നെ വ്യക്തമാക്കിയതാണെന്ന് ക്ലിന്റൺ കുടുംബത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു.

article-image

dfgdfg

You might also like

Most Viewed