ഇറാനിലെ ഇരട്ടസ്ഫോടനം ചാവേർ ആക്രമണമെന്നു നിഗമനം
![ഇറാനിലെ ഇരട്ടസ്ഫോടനം ചാവേർ ആക്രമണമെന്നു നിഗമനം ഇറാനിലെ ഇരട്ടസ്ഫോടനം ചാവേർ ആക്രമണമെന്നു നിഗമനം](https://www.4pmnewsonline.com/admin/post/upload/A_Q46IztmX9L_2024-01-05_1704450483resized_pic.jpg)
ഇറാനിലെ ഇരട്ടസ്ഫോടനം ചാവേർ ആക്രമണമെന്നു നിഗമനം. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക കൊലപ്പെടുത്തിയ വിപ്ലവഗാർഡ് കമാൻഡർ ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്‍റെ കബറിടത്തിൽ നടന്ന ചടങ്ങിനിടെയാണു സ്ഫോടനമുണ്ടായത്.
തെക്കൻ നഗരമായ കെർമാനിലുണ്ടായ സ്ഫോടനത്തിൽ 84 പേർ കൊല്ലപ്പെട്ടു. 284 പേർക്കു പരിക്കേറ്റു. ഒരു ഗ്രൂപ്പും ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. രണ്ടു ചാവേറുകളാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം.
sdfsfs