ഹൂതികൾ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള കപ്പൽ ഉടൻ വിട്ടുനൽകണമെന്ന് ജപ്പാൻ


ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലുകൾ ചെങ്കടൽ വഴി കടത്തിവിടില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഹൂതികൾ പിടിച്ചെടുത്ത  ഗാലക്‌സി ലീഡർ കപ്പൽ 40 ദിവസമായിട്ടും വിട്ടുനൽകിയില്ല. യെമനിലെ ഹുദൈദ പ്രവിശ്യയിലെ തുറമുഖത്ത് അടുപ്പിച്ച കപ്പലിന്റെ നിയന്ത്രണം ഇപ്പോഴും ഹൂതി സായുധ വിഭാഗത്തിനാണ്. ജാപ്പനീസ് കമ്പനിക്കാണ് ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ നടത്തിപ്പ് ചുമതല. 25 ജീവനക്കാരുള്ള ഈ ചരക്ക് കപ്പലിന് ഇസ്രായേലി സമ്പന്നനായ എബ്രഹാം റാമി ഉങ്കറുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. 

കപ്പൽ പിടിച്ചെടുത്തത് അനീതിയാണെന്നും കപ്പലിനെയും അതിലെ ജീവനക്കാരെയും ഉടനടി നിരുപാധികം മോചിപ്പിക്കണമെന്നും യു.എന്നിലെ ജപ്പാൻ പ്രതിനിധി യമസാക്കി കസുയുകി യു.എൻ സുരക്ഷാ കൗൺസിലിൽ ആവശ്യപ്പെട്ടു. 2023 നവംബർ 19 നാണ് ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന്റെ നിയന്ത്രണം ഹൂതികൾ പിടിച്ചെടുത്തത്. യുക്രെയ്ൻ, മെക്സിക്കോ, ഫിലിപ്പീൻസ്, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജീവനക്കാർ.

article-image

ോേ്ിി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed