ട്രിനിഡാഡ് ആൻഡ് ടുബാഗോയു‌ടെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ബസ്ദേവ് പാണ്ഡെ അന്തരിച്ചു


ട്രിനിഡാഡ് ആൻഡ് ടുബാഗോയു‌ടെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ബസ്ദേവ് പാണ്ഡെ(90) അന്തരിച്ചു. 1995 മുതൽ 2001 വരെ രണ്ടു തവണ ഇദ്ദേഹം പ്രധാനമന്ത്രിയായി. ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ 35 ശതമാനം പേർ ഇന്ത്യൻ വംശജരും 34 ശതമാനം പേർ ആഫ്രിക്കൻ വംശജരുമാണ്. 

അഭിഭാഷകനും സാന്പത്തികശാസ്ത്രജ്ഞനുമായ പാണ്ഡെ യുണൈറ്റഡ് നാഷണൽ കോൺഗ്രസ് അടക്കം മൂന്നു രാഷ്‌ട്രീയ പാർട്ടികൾ രൂപവത്കരിച്ചു. 2005ൽ വിമാനത്താവളം നിർമാണവുമായി ബന്ധപ്പെട്ട കരാറിലെ അഴിമതിയെത്തുടർന്ന് പാണ്ഡെ അറസ്റ്റിലായി. പിന്നീട് ഇദ്ദേഹം കുറ്റവിമുക്തനായി. രാഷ്‌ട്രീയവൈരാഗ്യത്തെത്തുടർന്ന് പാണ്ഡെയെ കേസിൽ കുടുക്കുകയാണെന്ന് അനുയായികൾ ആരോപിച്ചിരുന്നു.

article-image

sdfsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed