തായ്‌വാനെ ചൈനയോടു കൂട്ടിച്ചേർക്കുമെന്ന മുന്നറിയിപ്പുമായി ഷീ ജിൻപിംഗിന്റെ പുതുവർഷ ദിന സന്ദേശം


ചൈനയുടെ തായ്‌വാനുമായുള്ള പുനരേകീകരണം ചരിത്രപരമായ അനിവാര്യതയാണെന്ന് പ്രസിഡന്‍റ് ഷീ ജിൻ‌പിംഗ്. പുതുവർഷ ദിന സന്ദേശത്തിലാണ് തായ്‌വാനെ ചൈനയോടു കൂട്ടിച്ചേർക്കുമെന്ന മുന്നറിയിപ്പുമായി ഷീ ജിൻപിംഗ് രംഗത്തുവന്നത്. തായ്‌വാനിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച‌ മാത്രം ബാക്കിനിൽക്കെയാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ ഭീഷണിയെന്നതു ശ്രദ്ധേയമാണ്. അടുത്ത 13നാണ് തായ്‌വാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ വർഷത്തെ പുതുവർഷ സന്ദേശത്തിൽ താരതമ്യേന മൃദുവായ സ്വരത്തിലായിരുന്നു ഷീ ജിൻപിംഗ് തായ്‌വാനെ പരാമർശിച്ചത്. 

തായ്‌വാൻ കടലിടുക്കിലെയും ചൈനയിലെയും ജനങ്ങൾ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നും ചൈനാ രാജ്യത്തിന്‍റെ അഭിവൃദ്ധിക്കായി ഇരു ഭാഗത്തെയും ജനങ്ങൾ ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നുമായിരുന്നു കഴിഞ്ഞവർഷം അദ്ദേഹം നൽകിയ സന്ദേശം. സമീപകാലത്തായി തായ്‌വാൻ അമേരിക്കയുമായി അടുക്കുന്നതും സംയുക്ത യുദ്ധാഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതും ചൈനയെ പ്രകോപിപ്പിക്കുന്നുണ്ട്. ഇതിനു മറുപടിയുമായി പലകുറി ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാൻ അതിർത്തി ലംഘിച്ചു കടന്ന് പ്രകോപനം സൃഷ്‌ടിച്ചിരുന്നു.

article-image

dfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed