ട്രംപിന് വീണ്ടും തിരിച്ചടി; 2024ലെ തെരഞ്ഞെടുപ്പിൽ മെയ്ൻ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്നതിന് വിലക്ക്


യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. 2024ലെ തെരഞ്ഞെടുപ്പിൽ മെയ്ൻ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി. 2021ൽ‍ യു.എസ് പാർ‍ലമെന്‍റ് മന്ദിരമായ കാപിറ്റോളിൽ കലാപത്തെ പിന്തുണച്ചതിനാലാണ് ട്രംപിന് അയോഗ്യത. കലാപത്തിലോ ലഹളയിലോ ഏർപ്പെട്ടവരെ പൊതുഓഫീസുകൾ വഹിക്കുന്നതിൽ നിന്ന് വിലക്കുന്ന യു.എസ് ഭരണഘടനയിലെ നിബന്ധന ഉദ്ധരിച്ച് ട്രംപിനെ ബാലറ്റിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം മെയ്ൻ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസ് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് കാമ്പയിൻ സംഘം അറിയിച്ചു. 

കഴിഞ്ഞ ആഴ്ച പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ട്രംപിനെ കൊളറാ‍‍ഡോ സുപ്രീംകോടതി വിലക്കിയിരുന്നു. കാപിറ്റോളിൽ കലാപ സമാനമായ പ്രതിഷേധം നടന്നതിൽ‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ഉത്തരവും. യു.എസിന്റെ ചരിത്രത്തിൽ അട്ടിമറിയുടെയോ അക്രമത്തിന്റെയോ പേരിൽ അയോഗ്യനാക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാർഥിയാണ് ട്രംപ്. 2024ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ ഏറെ സാധ്യത കൽപിക്കപ്പെടുന്നത് ട്രംപിനാണ്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുപിന്നാലെ ജോ ബൈഡൻ യു.എസ് പ്രസിഡന്റായി അധികാരത്തിലേറുന്നത് തടയാൻ കാപിറ്റോളിൽ വൻ സംഘർഷം അരങ്ങേറുകയായിരുന്നു.

article-image

jhfgjh

You might also like

Most Viewed