റോബട്ടിന്‍റെ ആക്രമണത്തിൽ ടെസ്‌ലയിലെ സോഫ്റ്റ്‌വേർ എൻജിനിയർക്കു പരിക്കേറ്റതായി റിപ്പോർട്ട്
റോബട്ടിന്‍റെ ആക്രമണത്തിൽ ടെസ്‌ലയിലെ സോഫ്റ്റ്‌വേർ എൻജിനിയർക്കു പരിക്കേറ്റതായി റിപ്പോർട്ട്. ടെസ്‌ലയുടെ ടെക്സസിലെ ഓസ്റ്റിനിൽ പ്രവർത്തിക്കുന്ന ഗിഗ ടെക്സസ് ഫാക്ടറിയിൽ രണ്ടു വർഷം മുന്പുനടന്ന സംഭവം അടുത്തിടെ പുറത്തുവിട്ട ഇൻജുറി റിപ്പോർട്ടിലാണ് വെളിപ്പെട്ടത്. കാറിന്‍റെ അലുമിനിയം ഭാഗങ്ങൾ നീക്കാൻ ഉപയോഗിച്ചിരുന്ന റോബട്ട്, സാങ്കേതിക തകരാറിനെത്തുടർന്ന് എൻജിനിയറെ ആക്രമിക്കുകയായിരുന്നു. എൻജിനിയറെ കയറിപ്പിടിച്ച റോബട്ട്, ഇയാളുടെ പുറത്തും കൈയിലും മുറിവേൽപ്പിച്ചു. കാറുകൾക്കാവശ്യമായ ഭാഗങ്ങൾ മുറിച്ചെടുക്കുന്നതിനായി ഉപയോഗിച്ചിരുന്ന റോബട്ടാണ് ആക്രമണകാരിയായത്.
ഈ ജോലി ചെയ്യുന്നതിനായി സജ്ജീകരിച്ച മൂന്നിൽ രണ്ടു റോബട്ടുകളെ ഓഫാക്കിയിരുന്നു. മൂന്നാമത്തേത് അബദ്ധത്തിൽ ഓണായി. ശേഷം, റോബട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വേർ പ്രോഗ്രാമിംഗ് ജോലിയിലേർപ്പെട്ടിരുന്ന ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. പരിക്കു ഗുരുതരമായിരുന്നില്ലെന്നാണു റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് ടെസ്‌ല പ്രതികരിച്ചിട്ടില്ല. യുഎസ് ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷനിൽ നൽകിയ ഇൻജുറി റിപ്പോർട്ട് പ്രകാരം ഗിഗ ടെക്സസ് ഫാക്ടറിയിലെ 21 ജീവനക്കാരിൽ ഒരാൾക്കെന്ന കണക്കിൽ പരിക്കേൽക്കുന്നുണ്ട്. ഓട്ടോമോട്ടീവ് വ്യവസായത്തിലെ ശരാശരിയേക്കാൾ വളരെ കൂടുതലാണിത്.
േ്ിേ്ി