യുദ്ധസജ്ജമാകാൻ സൈന്യത്തോടു നിർദേശിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ


യുദ്ധസജ്ജമാകാൻ സൈന്യത്തോടു നിർദേശിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. അമേരിക്കൻ നീക്കങ്ങൾ ചെറുക്കുന്നതിനായാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഉത്തരകൊറിയയിൽനിന്നു പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന ദക്ഷിണകൊറിയയുടെ പ്രസ്താവന ഇതിനൊപ്പം ചേർത്തുവായിക്കണം. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിന്‍റെ രണ്ടാംദിനം കിം സൈനികനേതൃത്വത്തിനും ആയുധവ്യാപാരികൾക്കും യുദ്ധസജ്ജമാകുന്നതിനായുള്ള നിർണായക നിർദേശങ്ങൾ നൽകിയെന്നു കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. മാറിയ ലോകസാഹചര്യത്തിൽ മുതലാളിത്തവിരുദ്ധ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തിന്‍റെ വിപുലീകരണം സംബന്ധിച്ച് കിം നിലപാട് വ്യക്തമാക്കിയെന്നും അമേരിക്കയെ നേരിടാൻ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി കൂടുതൽ സഹകരണം സ്ഥാപിക്കാനുമാണു കിം ശ്രമിക്കുന്നതെന്നും നിരീക്ഷകർ കരുതുന്നു. 

ഉത്തരകൊറിയയുടെ അണ്വായുധ പരീക്ഷണങ്ങൾ തുടരുമെന്നതിന്‍റെ സൂചനയാണു കിമ്മിന്‍റെ പുതിയ നീക്കം. അമേരിക്കയുമായുള്ള നയതന്ത്രബന്ധത്തിലെ സമ്മർദശക്തിയായി ഈ ആയുധങ്ങളെ കിം ഉപയോഗിച്ചേക്കും. അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുശേഷം ഈ നയതന്ത്രനീക്കങ്ങൾ നടക്കാനാണു സാധ്യത. അടുത്ത വർഷം ഏപ്രിലിൽ നടക്കുന്ന ദക്ഷിണകൊറിയൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിനും അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനും മുന്നോടിയായി, ഉത്തരകൊറിയ സൈനിക പ്രകോപനത്തിനും സൈബർ ആക്രമണത്തിനും ശ്രമിച്ചേക്കുമെന്നു ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പുണ്ട്. മുൻകാലങ്ങളിൽ ഇത്തരം ആക്രമണങ്ങൾക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്ക് അടുത്തിടെ കിം സ്ഥാനക്കയറ്റം നൽകിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

article-image

dsfgfg

You might also like

Most Viewed