ഗസ്സയിൽ നിന്നെത്തിയ ഫലസ്തീൻ, ബ്രസീൽ പൗരന്മാർക്ക് ക്രിസ്മസ് വിരുന്നൊരുക്കി ബ്രസീൽ പ്രസിഡന്‍റ്
ഗസ്സയിൽ നിന്നെത്തിയ ഫലസ്തീൻ, ബ്രസീൽ പൗരന്മാർക്ക് ക്രിസ്മസ് വിരുന്നൊരുക്കി ബ്രസീൽ പ്രസിഡന്‍റ് ലുല ഡിസിൽവ. ഗസ്സ മുനമ്പിൽ നടക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ മനുഷ്യർക്ക് സാധ്യമല്ലെന്ന് പൗരന്മാർക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ലുല ഡിസിൽവ കുറിച്ചു.
നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. ഫലസ്തീൻ ജനതയുടെ മുഴുവൻ പൈതൃകങ്ങളും തകർക്കപ്പെട്ടു. മറ്റ് രാജ്യങ്ങളുമായി ചേർന്ന് സമാധാനം പുലരാനുള്ള വഴികൾ ബ്രസീൽ തുടരുമെന്നും ലുല ഡിസിൽവ വ്യക്തമാക്കി. സമാധാനത്തിലും ഐക്യത്തിലും പ്രതീക്ഷ കൈവിടരുതെന്നും ലുല ആവശ്യപ്പെട്ടു.
പുിപുി