ബംഗ്ലാദേശിൽനിന്ന് 142 രോഹിംഗ്യൻ അഭയാർഥികളുമായി ഇന്തോനേഷ്യയിലേക്കു തിരിച്ച ബോട്ട് സുരക്ഷാ സേന പിടികൂടി
ബംഗ്ലാദേശിൽനിന്ന് 142 രോഹിംഗ്യൻ അഭയാർഥികളുമായി ഇന്തോനേഷ്യയിലേക്കു തിരിച്ച ബോട്ട് ആൻഡമാനിൽ തീരസുരക്ഷാ സേന പിടികൂടി. പതിനഞ്ചു ദിവസംമുന്പാണു ബോട്ട് ബംഗ്ലാദേശിൽനിന്നു യാത്ര തിരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ഷഹീദ് ദ്വീപിനു സമീപം മറൈൻ പോലീസ് ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്നവരെ പോർട്ട് ബ്ലെയറിലെത്തിച്ചു. കേന്ദ്ര സർക്കാരിൽനിന്നു നിർദേശമുണ്ടാകും വരെ ഇവരെ ഇവിടെ പാർപ്പിക്കും.
േ്െി