ഇന്തോനേഷ്യയിലെ വ്യവസായ മേഖലയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിച്ചു
ഇന്തോനേഷ്യയിലെ വ്യവസായ മേഖലയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിച്ചു. 39 പേർക്കു പരിക്കേറ്റു. സെൻട്രൽ സുലവേസി പ്രവിശ്യയിലെ മൊറോവാലി വ്യവസായ പാർക്കിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
ചൈനീസ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന നിക്കൽ സംസ്കരണ പ്ലാന്‍റിലായിരുന്നു അപകടം. മരിച്ചവരിൽ അഞ്ച് വിദേശ തൊഴിലാളികളും ഉൾപ്പെടുന്നു. പ്ലാന്‍റിലെ ചൂളയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ സ്ഫോടനവും തീപിടിത്തവും ഉണ്ടാവുകയായിരുന്നു.
afszz