കപ്പലിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ


സൗദിയിൽ നിന്നു ക്രൂഡ് ഓയിലുമായി മംഗലാപുരത്തേക്ക് വരികയായിരുന്ന കപ്പലിനു നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ അമേരിക്കയുടെ ആരോപണം നിഷേധിച്ച് ഇറാൻ. ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി അലി ബാഗേരി അറിയിച്ചു. ഹൂതികൾ പ്രവർത്തിക്കുന്നത് സ്വന്തം നിലയിലാണെന്നും ചെറുത്തുനിൽപ്പിനെ ചോദ്യം ചെയ്യരുതെന്നും അലി ബാഗേരി പ്രതികരിച്ചു. ഇറാനാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്നായിരുന്നു പെന്റഗണിന്റെ ആരോപണം.

അറബിക്കടലിൽ വച്ചാണ് എം വി ചെം പ്ലൂട്ടോ കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. മുംബൈ തീരത്ത് അറ്റകുറ്റ പണി നടത്തിയ ശേഷം കപ്പൽ മംഗലാപുരത്തേക്ക് പൊകും. കപ്പലുമായി ആശയവിനിമയം സാധ്യമായതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 21 ഇന്ത്യക്കാരാണ് സൗദിയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവന്ന കപ്പലിൽ ഉണ്ടായിരുന്നത്.

ക്രൂഡ് ഓയിൽ കപ്പലിന് നേരെ ആക്രമണം ഉണ്ടായത് ഇറാനിൽ നിന്നാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. കപ്പൽ ജാപ്പനീസ് ഉടമസ്ഥതയിലുള്ളതെന്ന് സ്ഥിരീകരിച്ചിരുന്നു. കപ്പലുമായി ആശയവിനിമയം തുടരുന്നുവെന്നും പെൻറഗൺ അറിയിച്ചിട്ടുണ്ട്. ആക്രമണം നേരിട്ട കപ്പൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലിനൊപ്പം സഞ്ചരിക്കുന്നതായി തീരസംരക്ഷണ സേന അറിയിച്ചു ആക്രമണത്തെ തുടര്‍ന്ന് കപ്പലിൽ പടർന്ന തീ പെട്ടെന്ന് അണയ്ക്കാൻ സാധിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണം.

ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായത്. കപ്പലിൽ സ്ഫോടനമുണ്ടായി തീപിടിച്ചു. ഇതേത്തുടര്‍ന്ന് കപ്പലിന് സാരമായ തകരാറും ഉണ്ടായി. എന്നാൽ കപ്പലിൽ ഉണ്ടായിരുന്ന 20 ഇന്ത്യാക്കാരടക്കം ആര്‍ക്കും തീ വേഗത്തിൽ അണച്ചതിനാൽ പരുക്കേറ്റില്ല.

article-image

opopop

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed