നൈജറിലെ ഫ്രഞ്ച് എംബസി അനിശ്ചിതകാലത്തേക്കു പൂട്ടാൻ തീരുമാനിച്ചു


നൈജറിലെ ഫ്രഞ്ച് എംബസി അനിശ്ചിതകാലത്തേക്കു പൂട്ടാൻ തീരുമാനിച്ചു. നൈജറിലെ പട്ടാള ഭരണകൂടത്തിന്‍റെ ഉപരോധം മൂലം പ്രവർത്തനങ്ങൾ നിലച്ചതായി എംബസി അറിയിച്ചു. എംബസിയിലെ പ്രാദേശിക ജീവനക്കാരെ പിരിച്ചുവിട്ടു. ജൂലൈയിൽ പ്രസിഡന്‍റ് മുഹമ്മദ് ബാസൂമിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചതോടെയാണ് നൈജറും ഫ്രാൻസും തമ്മിലുള്ള ബന്ധം വഷളായത്. മുൻ കൊളോണിയൽ ഭരണകർത്താക്കൾ കൂടിയായ ഫ്രാൻസിന്‍റെ അംബാസഡർ രാജ്യം വിടണമെന്നു പട്ടാളഭരണകൂടം ആവശ്യപ്പെട്ടു. 

ജിഹാദി ഗ്രൂപ്പുകൾക്കെതിരേ പോരാടാൻ നൈജറിലുണ്ടായിരുന്ന ഫ്രഞ്ച് സേനയും പോകണമെന്നാവശ്യപ്പെട്ടു. ഫ്രഞ്ച് അംബാസഡർ സിൽവിയൻ ഇറ്റെ സെപ്റ്റംബറിൽ നൈജർ വിട്ടിരുന്നു.

article-image

sdfdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed