പാകിസ്താനിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ


ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ 23 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഒമ്പത് ഭീകരരെ പാകിസ്താൻ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 12ന് നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ദക്ഷിണ വസീറിസ്താൻ ഗോത്ര ജില്ലയിലെ ദേര ഇസ്മായിൽ ഖാനിലെ സുരക്ഷാ പോസ്റ്റിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. 

നിരോധിത തെഹ്‍രീകി താലിബാൻ പാകിസ്താനുമായി ബന്ധമുള്ള തെഹ്‍രീകെ ജിഹാദ് പാകിസ്താനിലെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗമാണ് ഒമ്പത് ഭീകരരെ അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ ആറുപേർ അഫ്ഗാനിസ്താനിൽനിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

article-image

jhghjgj

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed