പാകിസ്ഥാന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണം സൈന്യമെന്ന്‌ നവാസ്‌ ഷെരീഫ്


“അയൽരാജ്യങ്ങൾ ചന്ദ്രനെ തൊട്ടിട്ടും പാകിസ്ഥാൻ നിലത്തുനിന്ന്‌ ഒരടി ഉയർന്നിട്ടില്ല”- രാജ്യത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച്‌ വിമർശം ആവർത്തിച്ച്‌ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ്‌ ഷെറിഫ്‌. പാകിസ്ഥാൻ നേരിടുന്ന സാമ്പത്തികപ്രതിസന്ധിക്കും പിന്നാക്കാവസ്ഥയ്ക്കും ഇന്ത്യയോ അഫ്‌ഗാനിസ്ഥാനോ അല്ല, തങ്ങൾതന്നെയാണ്‌ കാരണക്കാരെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യവും സാമ്പത്തികാവസ്ഥയും നശിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചത്‌ സൈന്യമാണെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി പദത്തിനായി നാലാംതവണ മത്സരിക്കുന്ന നവാസ്‌, കഴിഞ്ഞ ദിവസവും സൈന്യത്തെ വിമർശിച്ചിരുന്നു. ‘നമ്മൾ സ്വന്തം കാലിൽ വെടിവയ്ക്കുകയാണ്‌ ചെയ്തത്‌. 2018ലെ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ചു. വിജയിയെ ‘തീരുമാനിച്ച്‌’ സർക്കാരുണ്ടാക്കാൻ വിട്ടു. ഇന്ന്‌ കാണുന്ന സാമ്പത്തികപ്രശ്‌നങ്ങൾക്കെല്ലാം കാരണം അതാണ്‌.- അദ്ദേഹം പറഞ്ഞു. 1993ലും 99ലും 2017ലും തന്നെ പുറത്താക്കാൻ സൈന്യത്തിന്‌ കൂട്ടുനിന്ന ജഡ്‌ജിമാരെയും അദ്ദേഹം വിമർശിച്ചു.

article-image

dfgdg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed