ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാനും
ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാനും. 33 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കാണ് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസത്തിനിടെ തായ്‌ലാന്‍ഡും ശ്രീലങ്കയുമടക്കമുള്ള രാജ്യങ്ങൾ ഇതേ ചുവടുവെപ്പ് എടുത്തിരുന്നു. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം.
സൗദി അറേബ്യ, യുഎഇ, റഷ്യ, ഇന്ത്യ, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നും രാജ്യത്തിന്‍റെ വാതിലുകൾ ലോകത്തിന് മുന്നിൽ തുറക്കുകയാണെന്നും ഇറാന്‍ സാംസ്‌കാരിക−വിനോദസഞ്ചാര വകുപ്പ് മന്ത്രി ഇസദുള്ളാഹ് ദർഗാമി പറഞ്ഞു. ഇറാന്‍ വിനോദ സഞ്ചാര സൗഹൃദ രാജ്യമാണെന്ന് തെളിയിച്ചുകൊണ്ട് ഇതിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. ഈ വർഷം എട്ട് മാസത്തെ കണക്കുകൾ പ്രകാരം 40.4 ലക്ഷം വിനോദ സഞ്ചാരികളാണ് ഇറാനിലെത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചരിത്ര നിർമികതികളടക്കം ഒട്ടേറെ കാഴ്ചകളുള്ള രാജ്യമാണ് ഇറാന്‍.
asfasef