ഇറാക്കിലെ യുഎസ് എംബസിക്കു നേരെ മിസൈൽ ആക്രമണം


ഇറാക്കിന്‍റെ തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്കു നേർക്ക് വെള്ളിയാഴ്ച മിസൈൽ ആക്രമണമുണ്ടായി. ആളപായവും നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

ഹമാസ്−ഇസ്രയേൽ യുദ്ധം തുടങ്ങിയശേഷം ഇറാക്കിലെയും സിറിയയിലെയും യുഎസ് ആസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ഇറാന്‍റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളാണ് ഇതിനു പിന്നിലെന്നു പറയുന്നു.

article-image

്േി്േിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed