കോവിഡ്‌; വീഴ്ച പറ്റിയെന്ന തുറന്നു പറച്ചിലുമായി മുൻ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ


കോവിഡ്‌ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ തന്റെ സർക്കാരിന്‌ വീഴ്ച പറ്റിയെന്ന്‌ സമ്മതിച്ച്‌ മുൻ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ. മഹാമാരി ഉണ്ടാക്കിയ  വേദനകൾക്കും നഷ്‌ടത്തിനും കഷ്‌ടപ്പാടുകൾക്കും മാപ്പുചോദിക്കുന്നതായും പാർലമെന്റ്‌ നിയോഗിച്ച അന്വേഷണസമിതിക്ക്‌ മുമ്പാകെ തെളിവുനൽകവെ അദ്ദേഹം പറഞ്ഞു. 

വൈറസിനെപ്പറ്റി കൃത്യമായി മനസ്സിലാക്കാതെ തീരുമാനങ്ങൾ തിടുക്കത്തിൽ എടുക്കേണ്ടി വന്നു. 2,30,000 പേർ കോവിഡ്‌ മൂലം രാജ്യത്ത്‌ മരിച്ചെന്ന്‌ ബാരിസ്റ്റർ ഹ്യൂഗോ കീത്ത്‌ ബോറിസിനെ ഓർമിപ്പിച്ചു. ‘മരിച്ചവർക്ക് നിങ്ങളുടെ ക്ഷമാപണം കേൾക്കാനാകില്ലെ’ന്ന്‌ പോസ്റ്റർ ഉയർത്തി ഒരാൾ പ്രതിഷേധിച്ചു. കോവിഡ് കാലത്ത്‌ ട്രഷറി ചാൻസലറായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഹാജരാകണം.

article-image

rhrhf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed