എസ്സെക്വിബോയിൽ അവകാശം ഉന്നയിച്ച് വെനസ്വേല നടത്തിയ ഹിതപരിശോധന വൻ ഭൂരിപക്ഷത്തിൽ പാസായി


അയൽരാജ്യമായ ഗയാനയുടെ നിയന്ത്രണത്തിലുള്ള എസ്സെക്വിബോ പ്രദേശത്തിൽ അവകാശം ഉന്നയിച്ച് വെനസ്വേല നടത്തിയ ഹിതപരിശോധന വൻ ഭൂരിപക്ഷത്തിൽ പാസായി. എണ്ണസന്പന്നമായ എസ്സെക്വിബോയെ സ്വന്തമാക്കാനായി വെനസ്വേല നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഹിതപരിശോധന. എസ്സെക്വിബോയെ പുതിയ സംസ്ഥാനമാക്കണമോ എന്നാരായുന്ന ഹിതപരിശോധന 95 ശതമാനം ഭൂരിപക്ഷത്തിൽ പാസായി എന്നാണ് വെനസ്വേലൻ സർക്കാർ അറിയിച്ചത്. 1.59 ലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന എസ്സെക്വിബോ പ്രദേശം ഗയാനയുടെ മൂന്നിൽ രണ്ടു വരും. 

പ്രദേശത്തെ സംബന്ധിച്ച തർക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരുന്നൂറു വർഷം മുന്പ് സ്പെയിനിൽനിന്നു സ്വാതന്ത്ര്യം നേടിയ കാലം മുതൽ എസ്സെക്വിബോ തങ്ങളുടേതാണെന്ന് വെനസ്വേല പറയുന്നു. 1899ൽ അന്താരാഷ്‌ട്ര മധ്യസ്ഥ ട്രിബ്യൂണൽ ഈ പ്രദേശത്തെ അന്നത്തെ ഗയാനയുടെ കോളോണിയൽ ഭരണം നടത്തിയിരുന്ന ബ്രിട്ടനു നല്കിയിരുന്നു. 2015ൽ എസ്സെക്വിബോയുടെ തീരത്ത് വൻതോതിൽ എണ്ണ കണ്ടെത്തിയതിനെത്തുടർന്നാണ് വെനസ്വേല അവകാശവാദം ശക്തിപ്പെടുത്തിയത്. 2018ൽ ഗയാന സർക്കാർ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ചു. കേസ് തീർപ്പാക്കാൻ കോടതിക്ക് അധികാരമില്ലെന്നാണ് വെനസ്വേലയുടെ വാദം.

article-image

zczc

You might also like

Most Viewed