ജോ ബൈഡന്റെ നിലപാടിനെതിരെ പ്രതിഷേധിച്ച് അമേരിക്കയിലെ മുസ്ലിം സമുദായ നേതാക്കൾ
ഇസ്രയേൽ ആക്രമണത്തിൽ പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിനെതിരെ പ്രതിഷേധിച്ച് അമേരിക്കയിലെ മുസ്ലിം സമുദായ നേതാക്കൾ. ബൈഡനെ പുറത്താക്കണം, ഉടൻ വെടിനിർത്തൽ ആവശ്യപ്പെടണം എന്നീ ആവശ്യങ്ങളുമായാണ് മിഷിഗണിലെ ഡിയർബോണിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ഡെമൊക്രാറ്റുകളും റിപ്പബ്ലിക്കൻമാരും മാറിമാറി ജയിക്കുന്ന (സ്വിങ് സ്‌റ്റേറ്റുകൾ) സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കളാണ് പ്രതിഷേധിച്ചത്. ബൈഡന് നേരിയ ഭൂരിപക്ഷമുള്ള അരിസോണ, ജോര്‍ജിയ, ഫ്ലോറിഡ, മിഷിഗണ്‍, മിനസോട്ട, നെവാഡ, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവർ. അറബ് അമേരിക്കക്കാർക്കിടയിൽ ബൈഡന്റെ പിന്തുണ 17 ശതമാനമായി കുറഞ്ഞുവെന്നാണ് കണക്ക്.
sgxg