ഗാസ്സയിലെ വംശഹത്യശ്രമം നിർത്തിയില്ലെങ്കിൽ യുദ്ധം വ്യാപിക്കുമെന്ന് ഇറാൻ
ഗസ്സയിലെ വംശഹത്യശ്രമവും ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും യുദ്ധക്കുറ്റങ്ങളും ഇസ്രായേൽ നിർത്തുന്നില്ലെങ്കിൽ യുദ്ധം മേഖലയിലാകെ വ്യാപിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ പറഞ്ഞു. യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോറെലുമായി ഫോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീനികളെ സ്വന്തം മണ്ണിൽനിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം അവരെ നിലക്ക് നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
sdfsdf