ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ‍ 9ആം തവണയും ഇടംപിടിച്ച് സിംഗപ്പൂർ


ഈ വർഷം ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ‍ ഇടംപിടിച്ച് സിംഗപ്പൂരും സ്വിറ്റ്സർ‍ലന്‍ഡിലെ സൂറിച്ചും. ലണ്ടന്‍ ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ (EIU) വേൾഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിംഗ് 2023 റിപ്പോർട്ട് പ്രകാരം ജനീവ, ന്യൂയോർക്ക്, ഹോങ്കോങ് എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിലായുള്ളത്. അതേസമയം, ആഗോള ജീവിതച്ചെലവ് പ്രതിസന്ധി ഇതുവരെ അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പും ഇ.ഐ.യു നൽകി. അവരുടെ റിപ്പോർട്ട് പ്രകാരം മദ്യം, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയുടെ വിലകളുടെ കാര്യത്തിൽ‍ സിംഗപ്പൂർ‍ ന്യൂയോർക്കിനേക്കാൾ‍ ഏറെ മുന്നിലാണ്. പല വിഭാഗങ്ങളിലായുള്ള ഉയർന്ന വിലനിലവാരം കാരണം 11 വർഷത്തിനിടെ ഇത് ഒമ്പതാം തവണയാണ് സിംഗപ്പൂർ പട്ടികയിൽ ഒന്നാമതെത്തിയത്. സൂറിച്ച് കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്നു. കാർ നമ്പറുകളുമായി ബന്ധപ്പെട്ട് കർശനമായ സർക്കാർ നിയന്ത്രണങ്ങൾ ഉള്ളതിനാൽ, ലോകത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്‍പോർട്ട് പ്രൈസുള്ള നഗരമെന്ന റെക്കോർഡ് സിംഗപ്പൂരിനാണ്.   

ഈ വർ‍ഷം ആഗസ്ത് 14 മുതൽ‍ സെപ്തംബർ‍ 11 വരെ 173 നഗരങ്ങളിലെ 200ലധികം ഉൽ‍പന്നങ്ങളുടെയും സേവനങ്ങളുടെയും വില വർ‍ഷത്തിൽ‍ രണ്ടുതവണ സർ‍വേ ചെയ്യുകയും, അവ യുഎസ് ഡോളറിൽ‍ കണക്കാക്കിയുമാണ് EIU റാങ്കിങ് തയ്യാറാക്കിയത്. പ്രതിവർഷം ശരാശരി 7.4 ശതമാനമാണ് വില വർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ റെക്കോർഡ് വർധനയുമായി (8.1 ശതമാനം) താരതമ്യം ചെയ്യുമ്പോൾ ഇടിവാണെങ്കിലും 2017−2021 ലെ ട്രെൻഡിനേക്കാൾ ഗണ്യമായി ഉയർന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കറാച്ചി, അഹമ്മദാബാദ്, ചെന്നൈ എന്നീ ഏഷ്യന്‍ നഗരങ്ങളാണ് ഈ വർ‍ഷത്തെ റാങ്കിംഗിലെ ഏറ്റവും അവസാനത്തെ പത്ത് സ്ഥാനങ്ങളിൽ‍ മൂന്നെണ്ണം. നാൽ ചൈനീസ് നഗരങ്ങളും (നാന്‍ജിംഗ്, വുക്സി, ഡാലിയന്‍, ബീജിംഗ്) രണ്ട് ജാപ്പനീസ് നഗരങ്ങളും (ഒസാക്ക, ടോക്കിയോ) ഈ വർ‍ഷം റാങ്കിംഗിൽ‍ ഏറ്റവും താഴേക്ക് നീങ്ങുന്നവയാണ്.

article-image

dfvdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed