മുൻ പാക് പ്രധാനമന്ത്രി നവാസ്‌ ഷെറിഫിനെ കുറ്റവിമുക്തനാക്കി ഇസ്ലാമാബാദ്‌ ഹൈക്കോടതി


2018ൽ ശിക്ഷിക്കപ്പെട്ട രണ്ട്‌ അഴിമതിക്കേസുകളിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ്‌ ഷെറിഫിനെ കുറ്റവിമുക്തനാക്കി ഇസ്ലാമാബാദ്‌ ഹൈക്കോടതി. ഏവൻഫീൽഡ്‌ ഭൂമി ഇടപാട്‌, അൽ അസീസിയ സ്‌റ്റീൽ മിൽ അഴിമതിക്കേസുകളിലെ ശിക്ഷയ്ക്കെതിരെ നവാസ്‌ നൽകിയ അപ്പീലിലാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ആമർ ഫാറൂഖ്‌ ഉൾപ്പെട്ട രണ്ടംഗ ബഞ്ചിന്റെ വിധി. കേസുകളിൽ പത്തുവർഷം തടവിന്‌ വിധിക്കപ്പെട്ട്‌ ജയിലിൽ കഴിയവെയാണ്‌ നവാസ്‌ ഷെറിഫ്‌ ചികിത്സയ്ക്കായി എന്ന പേരിൽ കോടതിയുടെ പ്രത്യേകാനുമതി നേടി 2019ൽ ലണ്ടനിലേക്ക്‌ കടന്നത്‌. പിന്നീട്‌ കോടതി ആവർത്തിച്ച്‌ ഉത്തരവിട്ടിട്ടും തിരിച്ചുവരാൻ കൂട്ടാക്കിയില്ല. രണ്ട്‌ കേസിലും നവാസ്‌ പ്രഖ്യാപിത കുറ്റവാളിയാണെന്ന്‌ 2020 ഡിസംബറിൽ ഇസ്ലാമാബാദ്‌ ഹൈക്കോടതിതന്നെ വിധിച്ചിരുന്നു. 

നാലുവർഷത്തിനുശേഷം, പ്രധാനമന്ത്രിയും സഹോദരനുമായ ഷെഹബാസിന്റെ ഉറപ്പിൽ കഴിഞ്ഞ മാസമാണ്‌ അദ്ദേഹം രാജ്യത്ത്‌ തിരിച്ചെത്തിയത്‌. അടുത്ത വർഷാരംഭത്തിൽ നടക്കുന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിനായുള്ള പാകിസ്ഥാൻ മുസ്ലിംലീഗി(നവാസ്‌)ന്റെ പ്രചാരണത്തിന്‌ നേതൃത്വം നൽകുന്നതും ‌എഴുപത്തിമൂന്നുകാരനായ നവാസാണ്‌.

അതിനിടെ മെയ്‌ ഒമ്പതിന്‌ പാകിസ്ഥാനിൽ ഉണ്ടായ കലാപവും സൈനിക ആസ്ഥാനങ്ങൾ ഉൾപ്പെടെ ആക്രമിച്ചതും സൈനിക മേധാവി ജനറൽ അസിം മുനീറിനെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നെന്ന്‌ നവാസ്‌ ഷെറീഫ്‌ പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർ രാജ്യത്തിന്റെ ശത്രുക്കളാണെന്നും അവർക്കെതിരെ നടപടി എടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കോടതി മുറ്റത്തുനിന്ന്‌ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ്‌ ചെയ്തതിൽ പ്രതിഷേധിച്ച്‌ അദ്ദേഹത്തിന്റെ പാകിസ്ഥാൻ തെഹ്‌രീക്‌ ഇ ഇൻസാഫ്‌ പ്രവർത്തകർ നടത്തിയ രാജ്യവ്യാപക പ്രതിഷേധമാണ്‌ കലാപമായി മാറിയത്‌.

article-image

േ്ിേ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed